പാലിയേക്കര ടോൾ പ്ലാസ സമരം; കോൺഗ്രസ് എം.പിമാർക്കെതിരെ കേസ്

ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര, ജോസ് വള്ളൂർ എന്നിവർക്കും കണ്ടാലറിയാവുന്ന 145 പേർക്കെതിരെയുമാണ് കേസ്

Update: 2023-10-21 14:21 GMT
Advertising

പാലിയേക്കര ടോൾ പ്ലാസ സമരത്തിൽ എം.പിമാർക്കെതിരെ പൊലീസ് കേസെടുത്തു. ടോൾ പ്ലാസ മാനേജരുടെ പരാതിയിൽ പുതുക്കാട് പോലീസാണ് കേസെടുത്തത്. ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ് എന്നിവർക്കും കണ്ടാലറിയാവുന്ന 145 പേർക്കെതിരെയുമാണ് കേസ്. സമരത്തിൽ ടോൾ ഗെയ്റ്റ് ഉൾപ്പെടെ  ഏഴ് ലക്ഷം രൂപയിൽ അധികം നഷ്ടം വന്നു എന്നാണ് പരാതി.

ഇ ഡി റെയ്ഡിന് പിന്നാലെയാണ് പാലിയേക്കര ടോൾപ്ലാസയിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. കഴിഞ്ഞ ദിവസം പാലിയേക്കര ടോൾ കമ്പനിയായ ജിഐപിഎല്ലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചിരുന്നു. റോഡ് നിർമാണത്തിന്റെ ഉപകരാർ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇഡി മരവിപ്പിച്ചു. മണ്ണുത്തി, ഇടപ്പള്ളി ദേശീയപാത നിർമാണം ഏറ്റെടുത്ത കമ്പനിയാണിത്. റോഡ് നിർമാണത്തിന്റെ ഉപകരാർ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടി രൂപയുടെ നിക്ഷേപവും മരവിപ്പിച്ചു.


ദേശീയപാതയുടെ നിർമാണം പൂർത്തിയാകും മുമ്പേ ടോൾ പിരിവ് തുടങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(NHAI )യെ പറ്റിച്ചതോടെയാണ് നടപടി. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ റെയ്ഡ് നടന്നിരുന്നു. സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇ.ഡി അന്വേഷണം. ദേശീയപാതയുടെ നിർമാണം പൂർത്തിയാകും മുമ്പേ ടോൾ പിരിവ് തുടങ്ങിയെന്നും പണം കമ്പനി മ്യൂച്ച്വൽ ഫണ്ടുകളില് നിക്ഷേപിക്കുകയാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം മരവിപ്പിച്ചത്.


കെ.എം.സി. കമ്പനിയുടെ പകുതി ഷെയറുകൾ ജി.ഐ.പി.എൽ., ബി.ആർ.എൻ.എൽ കമ്പനികൾക്ക് വിറ്റത് NHAI അറിയാതെയാണെന്നും ദേശീയപാതയിലെ ബസ് ബേ നിർമാണം പൂർത്തിയാക്കാതെ തന്നെ ടോൾ പിരിച്ചതിലും അപാകതയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ 125 .21 കോടി രൂപയുടെ അധിക വരുമാനം കമ്പനി ഉണ്ടാക്കിയതായാണ് ആരോപണം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News