പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രി വിട്ട് വീട്ടിലെത്തി; ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി

വാർധക്യസഹജമായ ശാരീരിക പ്രശ്​നങ്ങൾ മൂലമാണ് പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളെ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്

Update: 2021-08-18 14:45 GMT
Editor : ijas

മുസ്‍ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രി വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയ ഹൈദരലി ശിഹാബ് തങ്ങളെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും പൊതുപരിപാടികളിൽ പങ്കെടുക്കുവാൻ കഴിയട്ടെ എന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു. 

വാർധക്യസഹജമായ ശാരീരിക പ്രശ്​നങ്ങൾ മൂലമാണ് പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളെ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചന്ദ്രിക അക്കൗണ്ട് കേസുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ശാരീരിക അവശതകള്‍ കാരണം മൊഴിയെടുക്കാന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഹൈദരലി തങ്ങളുടെ മൊഴി ഇ.ഡി രേഖപ്പെടുത്തിയതായി കെ.ടി ജലീല്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച രേഖകളും ജലീല്‍ പുറത്തുവിട്ടു.

നോട്ട് നിരോധനക്കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ പത്ത് കോടി വെളുപ്പിച്ചുവെന്നാണ് കേസ്. ഈ കേസിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൊഴിയെടുത്തത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News