സമസ്ത വിലക്ക് മറികടന്ന് പാണക്കാട് ഹമീദലി തങ്ങൾ സി.ഐ.സി വേദിയിൽ

സി.ഐ.സിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് സമസ്തയുടെ നിർദേശമുണ്ടായിരുന്നു

Update: 2022-10-20 07:53 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: സമസ്ത വിലക്ക് ലംഘിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ്(സി.ഐ.സി) വേദിയിൽ. വാഫി-വഫിയ്യ കലോത്സവത്തിലാണ് തങ്ങൾ പങ്കെടുത്തത്. സി.ഐ.സിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് സമസ്തയുടെ നിർദേശമുണ്ടായിരുന്നു.

സി.ഐ.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് സ്വപ്‌നനഗരിയിലാണ് വാഫി-വഫിയ്യ കലോത്സവവും സനദ്ദാന സമ്മേളനവും നടക്കുന്നത്. ഇതിലാണ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പങ്കെടുത്തത്. സമ്മേളത്തിൽ പങ്കെടുത്തതിനു പുറമെ അദ്ദേഹം വേദിയിൽ സംസാരിക്കുകയും ചെയ്തു.

മാസങ്ങൾക്കുമുൻപ് സി.ഐ.സിയും സമസ്ത നേതാക്കളും തമ്മിൽ ഉടലെടുത്ത തർക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം 22ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സമവായ ചർച്ച നടന്നിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് കാണിച്ചാണ് വാഫി-വഫിയ്യ കലോത്സവവും സനദ്ദാന സമ്മേളനവും ബഹിഷ്‌ക്കരിക്കാൻ സമസ്ത നിർദേശിച്ചത്.

Full View

എന്നാൽ, എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരെല്ലാം സോഷ്യൽ മീഡിയയിൽ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട്. പരിപാടിയിൽ വിവിധി സെഷനുകളിൽ ഇവർ അതിഥികളായും പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനത്തിൽ സാദിഖലി തങ്ങൾ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

Summary: SKSSF State President Panakkad Sayed Hameedali Shihab Thangal attended Wafy-Wafiyya fest, organized by the Coordination of Islamic Colleges (CIC) in violation of the Samastha ban

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News