പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ റിമാൻഡിൽ

യുവതിയെ വീണ്ടും മർദിച്ചതിൽ രാഹുലിനെതിരെ വധശ്രമത്തിനും ഭര്‍‌തൃപീഡനത്തിനും കേസെടുത്തിരുന്നു

Update: 2024-11-26 13:59 GMT

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി.ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. യുവതിയെ വീണ്ടും മർദിച്ചതിൽ രാഹുലിനെതിരെ വധശ്രമത്തിനും ഭര്‍‌തൃപീഡനത്തിനും കേസെടുത്തിരുന്നു. 

ഇന്നലെ രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലുംവെച്ച് ഭര്‍ത്താവ് രാഹുല്‍ പി.ഗോപാല്‍ മര്‍ദിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കളെത്തിയതിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രിവിട്ട യുവതിയുടെ മൊഴി പന്തീരങ്കാവ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Advertising
Advertising

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രാഹുലിനെ ഇന്നലെത്തന്നെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തിരുന്നു. വധശ്രമം ഉള്‍പ്പെടെ ചുമത്തി നേരത്തെയെടുത്തിരുന്ന കേസ്, പരാതിയില്ലെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. ഇതേതുടര്‍ന്നാണ് യുവതി വീണ്ടും രാഹുല്‍ പി.ഗോപാലിനൊപ്പം പോയത്. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News