തൃശൂർ മറ്റത്തൂരിൽ നാടകീയത; പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫിന്റെ എട്ട് വാർഡ് അംഗങ്ങൾ രാജിവെച്ചു

വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാർഡ് മെമ്പർമാരുടെ രാജി

Update: 2025-12-27 08:19 GMT

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ എട്ട് വാർഡ് അംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവച്ചു. മറ്റത്തൂരിൽ എൽഡിഎഫ് പത്ത് സീറ്റിലും യുഡിഎഫ് എട്ട് സീറ്റിലും രണ്ട് കോൺഗ്രസ് വിമതരും വിജയിച്ചിരുന്നു. വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാർഡ് മെമ്പർമാരുടെ രാജി.

പാർട്ടി നേതൃത്വം മറ്റത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോടും പ്രവർത്തകരോടും കാണിച്ച നീതികേടിൽ പ്രതിഷേധിച്ച് രാജിവെക്കുന്നുവെന്നാണ് അംഗങ്ങളുടെ വിശദീകരണം. മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജിവെച്ച അംഗങ്ങൾ.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News