പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിനെതിരെ പൊലീസ് ഹൈക്കോടതിയിൽ

'പരാതിക്കാരി പൊലീസ് സ്റ്റേഷനിൽ എത്തിയത് ഗുരുതര പരിക്കുകളോടെ'

Update: 2024-06-26 12:02 GMT

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് കാട്ടി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി രാ​ഹുൽ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. രാഹുലിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടി പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നടന്നത് വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ എന്ന രാഹുലിന്റെയും യുവതിയുടെയും വാദം തെറ്റ്. പരാതിക്കാരി പൊലീസ് സ്റ്റേഷനിൽ എത്തിയത് ഗുരുതര പരിക്കുകളോടെയാണ്. പരാതി സത്യമല്ലെന്ന് യുവതി പറഞ്ഞത് ഭീഷണി മൂലമായിരിക്കുമെന്നും ഫറോക് എസിപി നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News