'പരപ്പനങ്ങാടി-അരീക്കോട് ഹൈവേ പുനഃസ്ഥാപിക്കണം'; ആവശ്യമുന്നയിച്ച് ജനകീയ പ്രതിഷേധം

മലപ്പുറം എ.ആർ നഗർ, കൊളപ്പുറം എൻഎച്ച് 66 സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്

Update: 2023-11-06 07:55 GMT

മലപ്പുറം: പരപ്പനങ്ങാടി-അരീക്കോട് സ്‌റ്റേറ്റ് ഹൈവേ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ജനകീയ പ്രതിഷേധം. എ.ആർ നഗർ, കൊളപ്പുറം എൻഎച്ച് 66 സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

മേൽപാലം നിർമ്മിക്കുകയോ ഇരുനൂറ് മീറ്റർ സ്ഥലം ഏറ്റടുക്കുകയോ ചെയ്ത് സംസ്ഥാന പാത പുനർ നിർമ്മാണം നടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സമരത്തിൽ പങ്കെടുത്തത്.

സംഘാടക സമിതി ചെയർമാൻ മുസ്തഫ പുള്ളിശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന സമരം ജില്ലാ പഞ്ചായത്ത് മെമ്പർ സെമീറ പുളിക്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News