കെ.എസ്.ആർ.ടി.സി സ്റ്റാന്‍റിനുള്ളിൽ ബസ് കയറ്റി യാത്രക്കാരെ കൊണ്ടുപോയി; ശരണ്യ ബസിനെതിരെ പരാതി നൽകി കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിനുള്ളിൽ വണ്ടി കയറ്റി ആളുകളെ വിളിച്ചു കയറ്റുകയും ഇത് തടയനാനെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി

Update: 2024-02-14 14:45 GMT

ചങ്ങനാശേരി: ശരണ്യ ബസിനെതിരെ പരാതി കെ.എസ്.ആർ.ടി.സി അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ പൊലീസിനും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകി.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിനുള്ളിൽ വണ്ടി കയറ്റി ആളുകളെ വിളിച്ചു കയറ്റുകയും ഇത് തടയനാനെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

'നാളെയും വരും നീയൊക്കെ എന്താന്നു വെച്ചാൽ ചെയ്തോ' എന്നായിരുന്നു ഭീഷണി. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News