പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു
കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി
Update: 2025-11-26 15:13 GMT
പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാൻതോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാൻതോട് സ്കൂളിലെ വിദ്യാർത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.
കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറയുകയായിരുന്നു. ഓട്ടോയിൽ 6 കുട്ടികളാണ് ഉണ്ടായിരുന്നത്. കരുമാൻതോട് ശ്രീനാരയമ സ്കൂളിലെ വിദ്യാർഥികളാണ്. റോഡിൽ കിടന്ന പാമ്പിനെ മറികടക്കാൻ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. കാണാതായ കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.