ഇലന്തൂര്‍ നരബലി കേസ്: സഹകരിക്കാതെ ഷാഫി, കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണ സംഘം ആവശ്യപ്പെടും

പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും.

Update: 2022-11-04 01:05 GMT

കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത റോസ്‍ലിൻ കൊലക്കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസിൽ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ 26നാണ് പെരുമ്പാവൂർ കോടതി പ്രതികളെ ഒൻപത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ചോദ്യംചെയ്യലിൽ ചില നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. രണ്ടാം പ്രതി ഭഗവൽ സിങ്ങിനെ കോലഞ്ചേരി, കാഞ്ഞിരമറ്റം എന്നിവിടങ്ങളിൽ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. റോസ്‌ലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയത് ഇവിടെ നിന്നാണെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് ഭഗവൽ സിങ്ങിനെ നേരിട്ടത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

Advertising
Advertising

ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്നതിന് സമാനമായ കത്തിയാണ് ഭഗവൽ സിങ് വാങ്ങിയത്. കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന കത്തികൾ നേരത്തെ ഇലന്തൂരിൽ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇലന്തൂർ ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തിൽ പ്രതികളിലൊരാളായ ഭഗവൽ സിങ് പണയം വെച്ച റോസ്‍ലിന്‍റെ മോതിരവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഏഴ് മില്ലി ഗ്രാം തൂക്കമുള്ള മോതിരമാണ് ഭഗവല്‍ സിങ്ങ് ഇവിടെ പണയം വെച്ചിരുന്നത്.

റോസ്‍ലിന്‍റെ കൊലപാതക കേസിലും മുഖ്യപ്രതി ഷാഫിയെ കേന്ദ്രീകരിച്ചു തന്നെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. എന്നാൽ പത്മത്തിന്റെ കേസിൽ കസ്റ്റഡിയിൽ ചോദ്യംചെയ്യുമ്പോൾ ഉണ്ടായിരുന്ന അതെ നിസ്സഹകരണമാണ് ഷാഫി തുടർന്നത്. ഇത് ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന ആവശ്യവും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News