പത്തനംതിട്ട പാറമട അപകടം; അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു
രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം പരാജയമാണെന്നും ഉദ്യോഗസ്ഥർ വെറുതെ ഇരിക്കുകയാണെന്നും മുൻ എംഎൽഎ ജോസഫ് എം. പുതുശ്ശേരി ആരോപിച്ചു.
Update: 2025-07-08 11:26 GMT
പത്തനംതിട്ട: പത്തനംതിട്ട പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള തിരച്ചിൽ മണിക്കൂറുകൾക്കൊടുവിൽ പുനരാരംഭിച്ചു. രക്ഷാദൗത്യത്തിനിടെ പാറ ഇടിയുന്നത് ദൗത്യസംഘത്തിന് വെല്ലുവിളിയായിരുന്നു. ഹിറ്റാച്ചി അടക്കമുള്ള ഉപകരണങ്ങൾ എത്തിച്ചു നൽകുന്നതിലെ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണ് താമസത്തിന് കാരണമെന്ന് ആരോപണമുയർന്നിരുന്നു.
അതിനിടെ, അജയ് രാജിന്റെ ബന്ധുക്കൾ ദുരന്ത സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം പരാജയമാണെന്നും ഉദ്യോഗസ്ഥർ വെറുതെ ഇരിക്കുകയാണെന്നും മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി ആരോപിച്ചു.
watch video: