പി.ബി അനിത തിരികെ ജോലിയിൽ പ്രവേശിച്ചു; മെഡിക്കൽ കോളജിലെത്തിയത് അതിജീവിതക്കൊപ്പം

സർക്കാരിന്റെ പുനഃപരിശോധന ഹരജിയെ നിയമപരമായി നേരിടുമെന്നും കോടതിയലക്ഷ്യ കേസുമായി മുന്നോട്ട് പോകുമെന്നും അനിത പറഞ്ഞു.

Update: 2024-04-07 07:10 GMT

കോഴിക്കോട്: ഐ.സി.യു പീഡന കേസിൽ ഇരക്കൊപ്പം നിന്നതിന് പ്രതികാര നടപടി നേരിട്ട സീനിയർ നഴ്സിങ് ഓഫീസർ പി.ബി അനിത തിരികെ ജോലിയിൽ പ്രവേശിച്ചു. അതിജീവിതക്കൊപ്പമാണ് പി.ബി അനിത കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്.

തിരികെ ജോലിയിൽ പ്രവേശിക്കുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ, നിയമന ഉത്തരവ് വൈകിയതിൽ അതൃപ്തിയുണ്ടെന്നും പി.ബി അനിത പറഞ്ഞു. സർക്കാരിന്റെ പുനഃപരിശോധന ഹരജിയെ നിയമപരമായി നേരിടും. കോടതി വിധി നടപ്പാക്കാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ കേസുമായി മുന്നോട്ട് പോകുമെന്നും അനിത പറഞ്ഞു. പ്രതിഷേധം വിജയം കണ്ടതിലെ സന്തോഷം അതിജീവിതയും പങ്കുവെച്ചു. മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലായിരിക്കും അനിതയുടെ നിയമനം. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News