മുന്‍ കേസിലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു; പി.സി ജോര്‍ജിന്‍റെ അറസ്റ്റിന് സാധ്യത

തൊടുപുഴയിൽ നടത്തിയ വിദ്വേഷ പരാമർശത്തിലാണ് പുതിയ കേസ്

Update: 2025-07-17 03:31 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: വിദ്വേഷക്കേസിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്തത് മറ്റൊരു കേസിൽ ജാമ്യത്തിൽ കഴിയുന്ന പി.സി ജോർജിന് തിരിച്ചടിയാകും.ഇടുക്കി തൊടുപുഴയിൽ നടത്തിയ വിദ്വേഷ പരാമർശത്തിലാണ് ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തത്.

പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കേണ്ടി വരും.

അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി.സി ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗം.  എച്ച് ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്ന് എഫ് ഐ ആറിൽ പറയുന്നു. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന്  പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തൊടുപുഴ പൊലീസിന് നിര്‍ദേശം നൽകിയത്. 

Advertising
Advertising

നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സമാന പരാമര്‍ശങ്ങള്‍ നടത്തിയതിന് നേരത്തെയും ജോര്‍ജിനെതിരെ കേസെടുത്തതാണ്. എന്നാല്‍ കൃത്യമായ ശിക്ഷ നല്‍കാത്തത് കൊണ്ടാണ് ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News