കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശി മരിച്ച സംഭവം; അപകടകരമായി വാഹനമോടിച്ചതിന് ഡ്രൈവർമാർക്കെതിരെ കേസ്

അപകടമുണ്ടാക്കിയ കെ സ്വിഫ്റ്റ് ബസും പിക്ക് അപ്പ് വാനും നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു

Update: 2022-04-15 05:37 GMT
Advertising

തൃശൂർ: കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശി അപകടത്തിൽ മരിച്ച സംഭവത്തിൽ രണ്ട് ഡ്രൈവർമാർക്കെതിരെ കേസ്. കെഎസ്ആർടിസി ഡ്രൈവർക്കെതിരെയും പിക്കപ്പ് വാൻ ഡ്രൈവർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായി വാഹനമോടിച്ചെന്ന കുറ്റത്തിനാണ് കേസെടുത്തത്. അപകടമുണ്ടാക്കിയ കെ സ്വിഫ്റ്റ് ബസും പിക്ക് അപ്പ് വാനും നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.

തമിഴ്‌നാട് സ്വദേശി പെരുച്ചാമിയുടെ മരണത്തിന് കെ സ്വിഫ്റ്റ് ബസും പിക്ക് അപ്പ് വാനും കാരണമായിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ പിക്ക് അപ്പ് വാനും കെ സ്വിഫ്റ്റ് ബസുമാണ് കസ്റ്റഡിയിൽ എടുത്തിരുന്നത്. കോഴിക്കോട് ആയിരുന്ന ബസ് രാത്രിയോടെ കുന്നംകുളത്തെത്തിക്കുകയായിരുന്നു. 304 എ വകുപ്പ് പ്രകാരമാണ് കേസ്.

കുന്നംകുളം മലയ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം നടന്നിരുന്നത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന പെരുച്ചാമി പിക്ക് അപ്പ് വാൻ തട്ടി നിലത്ത് വീഴുകയായിരുന്നു. എതിർവശത്ത് നിന്ന് വന്ന ബസ് നിലത്ത് വീണ പരച്ചാമിയുടെ കാൽ മുട്ടിനു മുകളിലൂടെ കയറിയിറങ്ങി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Full View

Pedestrian killed in Kunnamkulam incident; Case against drivers for dangerous driving

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News