സർക്കാർ ജീവനക്കാരായിരുന്ന പിഎസ്‍സി അംഗങ്ങളുടെ പെൻഷൻ വർധിപ്പിക്കും

നേരത്തെ സർവീസ് പെൻഷനോ അല്ലെങ്കിൽ പിഎസ് സി അംഗത്തിന് നൽകുന്ന പെൻഷനോ മാത്രമായിരുന്നു അർഹത ഉണ്ടായിരുന്നത്

Update: 2025-05-14 07:11 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ശമ്പളവും പെൻഷനും കൂട്ടിയതിന് പിന്നാലെ സർക്കാർ ജീവനക്കാരായിരുന്ന പിഎസ്‍സി അംഗങ്ങളുടെ പെൻഷനും വർധിപ്പിക്കുന്നു. സർവീസ് കാലയളവും കൂടി കണക്കാക്കിയാണ് പെൻഷൻ വർധിപ്പിക്കുക.

നേരത്തെ സർവീസ് പെൻഷനോ അല്ലെങ്കിൽ പിഎസ് സി അംഗത്തിന് നൽകുന്ന പെൻഷനോ മാത്രമായിരുന്നു അർഹത ഉണ്ടായിരുന്നത്. ഇങ്ങനെ സർവീസ് പെൻഷൻ തെരഞ്ഞെടുത്ത മൂന്നുപേർ പിഎസ്‌സി അംഗങ്ങൾക്കുള്ള പെൻഷൻ ഉയർന്നതോടെ അത് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു. സർക്കാർ അംഗീകരിച്ചില്ലെങ്കിലും ഇവർ കോടതി വഴി അനുകൂല വിധി നേടിയെടുത്തു.

ഇത് ഉപയോഗപ്പെടുത്തിയാണ് സർക്കാർ സർവീസിൽ നിന്നും പിഎസ് സി അംഗങ്ങളായ മുഴുവൻ പേർക്കും ഈ ആനുകൂല്യം സർക്കാർ നൽകുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News