ആരാധനാലയങ്ങൾ തുറക്കാൻ അനുമതി വേണം: പ്രതിഷേധവുമായി സമസ്ത

സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാവുദ്ധീൻ നദ്‌വി , എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ പങ്കെടുത്തു.

Update: 2021-06-16 09:40 GMT

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ സമസ്ത പ്രതിഷേധം. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാവുദ്ധീൻ നദ്‌വി , എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ പങ്കെടുത്തു. 

മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് പള്ളിയുടെ വിസ്തൃതിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന്  സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമസ്ത നേതാക്കള്‍ ജില്ലാകലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. ശുദ്ധിയും സൂക്ഷ്മതയും കൂടുതല്‍ പാലിക്കുന്ന പള്ളികള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കാന്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് വിവിധ മുസ്‌ലിം സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.  

Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News