പേരൂർക്കട വ്യാജ മോഷണ കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

എസ് സി-എസ് ടി കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം കൈമാറിയത്

Update: 2025-07-09 08:17 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. എസ് സി-എസ് ടി കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമതല.

വ്യാജ പരാതി നല്‍കിയ ഓമന ഡാനിയേൽ, മകൾ നിഷാ, പേരൂർക്കട സ്റ്റേഷനിലെ എസ് ഐ, എ എസ് ഐ തുടങ്ങിയവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. മനുഷ്യാവകാശ കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അന്വേഷണം നടന്നുവരികയാണ്.

Advertising
Advertising

ബിന്ദുവിന്റെ പരാതിയിൽ ഓമന ഡാനിയൽ, മകൾ നിഷ, കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവരെ പ്രതിയാക്കി കേസെടുത്തിരുന്നു. പട്ടികജാതി പട്ടികവർ​ഗ കമ്മീഷന്റെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് സ്വദേശിയായ ബിന്ദു പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്.

ബിന്ദുവിനെതിരെ മുൻ എസ് ഐ പ്രസാദ് കേസ് എടുത്തത് അന്വേഷണം നടത്താതെയാണെന്നായിരുന്നു എഫ്ഐആറിലുണ്ടായിരുന്നു.  മുൻ എസ് ഐ പ്രസാദും ബിന്ദുവിനെ അന്യായമായി തടങ്കലിൽ വെച്ചെന്നും പ്രസാദും, എഎസ്ഐ പ്രസന്നകുമാറും ബിന്ദുവിനെ അസഭ്യം പറഞ്ഞെന്നും എഫ്ഐആറിലുണ്ട്.ബിന്ദുവിനെതിരെ വ്യാജ പരാതി നല്‍കിയ ഓമന ഡാനിയലും മകള്‍ നിഷയും വ്യാജമൊഴിയാണ് നല്‍കിയതെന്നും എഫ്ഐആറില്‍ പറയുന്നു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News