മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി

Update: 2021-08-31 16:31 GMT

കുന്നത്തുനാട്, നാട്ടിക, വൈക്കം നിയമസഭാ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. മൂന്നിടത്തും വിജയിച്ചവർക്കെതിരെ മൽസര രംഗത്തുണ്ടായിരുന്ന സ്ഥാനാർഥികൾ തന്നെയാണ് തെരഞ്ഞെടുപ്പ് ഹരജികളുമായി കോടതിയെ സമീപിച്ചിരക്കുന്നത്. കുന്നത്തുനാടിൽ പി. വി ശ്രീനിജെൻറ വിജയം ചോദ്യം ചെയ്ത് വി. കെ വേലായുധൻ, നാട്ടികയിൽ സി.സി മുകുന്ദെൻറ വിജയത്തിനെതിരെ ശിവരത്നൻ, വൈക്കത്ത് സി.കെ ആശയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടൻ കട്ടച്ചിറ എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജികൾ പരിഗണിച്ച ജസ്റ്റിസ് പി. എസ് സോമരാജൻ വീണ്ടും സെപ്തംബർ 15ന് പരിഗണിക്കാൻ മാറ്റി.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News