പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജിക്കെതിരായ സൈബർ ആക്രണത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം
അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകണമെന്നും ആവശ്യം
Photo|Special Arrangement
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം. കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ചതിന് പിന്നാലെ വിചാരണ കോടതി ജഡ്ജി ഹണി എം.വർഗീസിനെതിരെ വലിയ രീതിയിലുള്ള വിമർശമാണ് പലഭാഗത്ത് നിന്നുമായി ഉയരുന്നത്. എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയതും പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് ശിക്ഷ കുറഞ്ഞുപോയി എന്ന തരത്തിലും സാമൂഹിക മാധ്യമത്തിൽ ചർച്ചകളും ജഡ്ജിക്കെതിരെ വലിയ രീതിയിൽ ആക്ഷേപങ്ങളുമുണ്ടായിരുന്നു.