26 ദിവസത്തിനിടെ ഇന്ധന വില കൂട്ടിയത് 14 തവണ; തിരുവനന്തപുരത്ത് പെട്രോളിന് 100.15 രൂപ

കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ്

Update: 2021-06-26 06:13 GMT

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ്.

കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്. 26 ദിവസത്തിനിടെ ഇന്ധന വില കൂട്ടിയത് 14 തവണയാണ്.

കോവിഡും ലോക്ക്ഡൌണും കാരണം ദുരിതത്തിലായ ജനങ്ങളുടെ നടുവൊടിച്ച് ഇന്ധനവില കുതിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മെയ് മാസത്തില്‍ പുനരാരംഭിച്ച ഇന്ധനവില വര്‍ധന, ജൂണ്‍ മാസത്തിലും തുടരുകയാണ്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News