ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി
ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു
Update: 2022-09-12 09:27 GMT
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് യാത്രയിൽ കടന്നുകൂടിയത്. സംഘം പോക്കറ്റടിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇവരുടെ ചിത്രങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പോക്കറ്റടി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.