"ഞാനും കൂടി വിഷമിപ്പിക്കുന്നില്ല" ചെന്നിത്തലയെക്കുറിച്ച് പിണറായി

പ്രതിപക്ഷ നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് വി.ഡി സതീശന്‍ എക്കാലത്തും കാഴ്ചവെച്ചിട്ടുള്ളത്.

Update: 2021-05-22 14:51 GMT
Editor : ubaid | By : Web Desk

രമേശ് ചെന്നിത്തലയെ താനുംകൂടി വിഷമിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഈ വിഷമത്തിനിടക്ക് എന്റെ ഒരു വിലയിരുത്തല്‍ കൂടി വേണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. അതില്ലാതിരിക്കലാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് വി.ഡി സതീശന്‍ എക്കാലത്തും കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മികവാര്‍ന്ന ഒരു പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ സതീശന് ആശംസകള്‍ നേര്‍ന്നിരുന്നു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. മികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്നും സതീശന്‍ പറഞ്ഞു.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News