പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയത്ത്

കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്, സുരക്ഷ കണക്കിലെടുത്ത് മാധ്യമ പ്രവർത്തകർക്ക് പ്രത്യേകം പാസ് ഏർപ്പെടുത്തി

Update: 2022-06-11 03:01 GMT

കോട്ടയം: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയത്ത്. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. സുരക്ഷ കണക്കിലെടുത്ത് മാധ്യമ പ്രവർത്തകർക്ക് പ്രത്യേകം പാസും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കൊണ്ട് വരുന്നത്. കലക്ട്രേറ്റ് മാർച്ച് അടക്കം പലയിടങ്ങളിലും അക്രമാസക്തമാകുകയും ചെയ്തു. ഇതിനിടെയാണ് മുഖ്യമന്ത്രി ഇന്ന് കോട്ടയത്തേക്ക് എത്തുന്നത്. കെ.ജി.ഒ.എ  സംസ്ഥാന സമ്മേളത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന് എത്തുന്ന മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

സമ്മേളനത്തിന് എത്തുന്ന മാധ്യമ പ്രവർത്തകർക്കായി പ്രത്യേകം പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 ന് മുൻപായി പരിപാടി നടക്കുന്ന ഹാളിൽ മാധ്യമ പ്രവർത്തകരടക്കം പ്രവേശിക്കണമെന്നാണ് നിർദേശം. കൂടാതെ മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലും സഞ്ചരിക്കുന്ന വഴിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം ഉൾപ്പടെ ഉണ്ടായേക്കാമെന്ന സൂചനയും പോലീസിന്ന് ലഭിച്ചിട്ടുണ്ട് .

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News