'സംസ്ഥാന സർക്കാറിന്‍റെ മെക്കിട്ടു കേറലല്ല കേന്ദ്രത്തിന്‍റെ പണി'- മുഖ്യമന്ത്രി

''ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുകയും അല്ലാത്തവയ്ക്ക് അർഹതപ്പെട്ടത് പോലും നൽകാതിരിക്കുകയുമാണ് കേന്ദ്രം''

Update: 2022-11-11 12:49 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനപരമായ കാര്യങ്ങളിലെ കേന്ദ്രസമീപനം മാറണം. ഇഷ്ടമുള്ള സംസ്ഥാനങ്ങൾ, കണ്ണിലെ കരടായ സംസ്ഥാനങ്ങൾ എന്നിങ്ങനെയാണ് കേന്ദ്രത്തിന്‍റെ സമീപനമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി .

പുതിയ ട്രഷറി ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിനിടെയാണ് കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിശിത വിമർശനങ്ങൾ മുഖ്യമന്ത്രി ഉയർത്തിയത്. കേന്ദ്ര സർക്കാറിന് സംസ്ഥാനങ്ങളോടുള്ള സമീപനം മാറണമെന്നും ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം നൽകുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ക്ഷേമപ്രവർത്തനങ്ങൾ കോർപ്പറേറ്റുകൾക്ക് മാത്രം മതിയെന്നതാണ് കേന്ദ്രനയമെന്നും മുഖ്യമന്ത്രി കുറ്റപെടുത്തി. സംസ്ഥാനത്തിന്‍റെ മെക്കിട്ടു കേറലല്ല കേന്ദ്ര ഗവൺമെന്‍റിന്‍റെ പണിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്ര ഗവൺമെന്‍റിന്‍റെ ശ്വാസം മുട്ടിക്കുന്ന നയമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News