കമോൺട്രാ മഹേഷേ... ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന ജലീലിന്‍റെ വീഡിയോ പങ്കുവച്ച് പി.കെ. ഫിറോസ്

ബന്ധുനിയമന വിഷയം ആദ്യംമുതല്‍ ഏറ്റെടുത്ത് ചർച്ചയാക്കിയത് പി.കെ. ഫിറോസായിരുന്നു.

Update: 2021-04-20 10:45 GMT
Editor : Nidhin | By : Web Desk

ലോകായുക്താ ഉത്തരവിനെതിരായ മന്ത്രി കെ.ടി. ജലീലിന്റെ ഹരജി തള്ളിയതിന് പിന്നാലെ ജലീലിന്റെ പഴയ വീഡിയോ പങ്കുവച്ച് പി.കെ. ഫിറോസ്. ആരോപണം തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് ജലീൽ നിയമസഭയിൽ സംസാരിക്കുന്ന വീഡിയോയാണ് കമോൺട്രാ മഹേഷേ എന്ന ക്യാപ്ഷനോടെ ഫിറോസ് പങ്കുവച്ചത്.

ലോകായുക്താ ഉത്തരവിൽ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഹരജി നിലനിൽക്കുന്നതല്ലെന്നും കോടതി വിലയിരുത്തി. ബന്ധുനിയമന വിഷയം ആദ്യംമുതല്‍ ഏറ്റെടുത്ത് ചർച്ചയാക്കിയത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസായിരുന്നു.

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News