രണ്ടാം പിണറായി മന്ത്രിസഭക്ക് ആശംസകൾ അറിയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയെ വിളിച്ച് ആശംസകൾ നേർന്നെന്നും സത്യപ്രതിജ്ഞ ചടങ്ങ് വിർച്വൽ ആയി വീക്ഷിക്കുമെന്നും കുഞ്ഞാലിക്കുട്ടി

Update: 2021-05-20 09:35 GMT

രണ്ടാം പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകൾ നേർന്നെന്നും സത്യപ്രതിജ്ഞ ചടങ്ങ് വിർച്വൽ ആയി വീക്ഷിക്കുമെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഈ പ്രതിസന്ധിയുടെ കാലത്ത് ജനങ്ങൾ സർക്കാറിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ അധികാരമേൽക്കുന്ന സർക്കാറിന് കഴിയട്ടെയെന്നും കുഞ്ഞാലിക്കുട്ടി ആശംസിച്ചു. ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യു.ഡി.എഫ് ഉണ്ടാവും. ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളിൽ സർക്കാറിന് പൂർണ്ണ പിന്തുണ നൽകും, വിയോജിപ്പുകൾ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യും. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭക്ക്‌ അഭിനന്ദനങ്ങൾ. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകൾ നേർന്നു.

ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ വിർച്വൽ ആയി ചടങ്ങ് വീക്ഷിക്കും.

പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങൾ സർക്കാറിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ അധികാരമേൽക്കുന്ന സർക്കാറിന് കഴിയട്ടെ. ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യു.ഡി.എഫ് ഉണ്ടാവും. ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളിൽ സർക്കാറിന് പൂർണ്ണ പിന്തുണ നൽകും, വിയോജിപ്പുകൾ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യും.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

Contributor - Web Desk

contributor

Similar News