പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം; മെയ് 24ന് ട്രയൽ അലോട്ട്മെൻ്റ്

ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്

Update: 2025-05-14 01:32 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് മുതൽ. പൂർണ്ണമായും ഓൺലൈനായാണ് പ്രവേശന നടപടികൾ. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർസെക്കണ്ടറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴി ഏകജാലകത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്‌.

മെയ് 20  വരെയാണ് അപേക്ഷിക്കാനുള്ള സമയം. 24ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ജൂൺ രണ്ടിനാണ്‌ ആദ്യ അലോട്ട്‌മെന്‍റ്. 10ന്‌ രണ്ടാം അലോട്ട്‌മെന്റും 16ന്‌ മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.

ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. തുടർന്ന്‌ പുതിയ അപേക്ഷ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News