മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സർക്കാറിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി

Update: 2023-07-13 12:50 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽസർക്കാർ രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കാർത്തികേയൻ കമ്മീഷൻ മെമ്പർ സെക്രട്ടറിയും വിശദീകരണം നൽകണം.  പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത മലപ്പുറം സ്വദേശികളായ വിദ്യാർഥികളും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും നൽകിയ ഹരജിയിലാണ് കോടതി നിർദേശം.

അതേസമയം, ഒന്നാം സപ്ലീമെന്ററി അലോട്ട്മെന്റിന് ശേഷവും മലപ്പുറം ജില്ലയിൽ പതിനായിരത്തിലധികം കുട്ടികൾക്ക് പ്ലസ് വണിന് സീറ്റ് ലഭിച്ചില്ല. രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞാലും നിരവധി വിദ്യാഥികൾക്ക് സീറ്റ് ലഭിക്കില്ലെന്നാണ് വിലയിരുത്തൽ. മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധിച്ച് എം എസ് എഫ് ബാലുശ്ശേരി എഇഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം 10520 വിദ്യാർഥികൾക്കാണ് സീറ്റ് ലഭികാത്തത്. പല കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ ചേർന്ന ശേഷമുള്ള കണക്കാണിത്. 19710 വിദ്യാത്ഥികളാണ് ഒന്നാം അലോട്ട്മെന്റിന് അപേക്ഷിച്ചത്. ഇതിൽ 6005 വിദ്യാര്‍ഥികൾക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. മാനേജ്മെന്റ് ക്വാട്ടയിലെ 3184 സീറ്റും  മെറിറ്റിലെ 4 സീറ്റുമാണ് ഇനി ബാക്കിയുള്ളത്. ഈ സീറ്റുകളിൽ അഡ്മിഷൻ പൂർത്തിയായാലും നിരവധി വിദ്യാഥികൾക്ക് സ്കൂളിൽ പഠിക്കാൻ അവസരം ലഭിക്കില്ല. മലബാറിലെ മറ്റ് ജില്ലകളിലും നിരവധി വിദ്യാത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപെട്ട് എം.എസ്.എഫ് പ്രവർത്തകർ കോഴിക്കോട് ബാലുശ്ശേരി എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News