പ്ലസ് വൺ സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ വർധനവ് അതേപടി തുടരും: മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഗവൺമെൻറ് സ്‌കൂളുകളിൽ 30% സീറ്റ് വർധിപ്പിക്കും

Update: 2023-05-24 12:14 GMT
Advertising

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഗവൺമെൻറ് സ്‌കൂളുകളിൽ 30% സീറ്റ് വർധിപ്പിക്കും. ഇതേ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിൽ 20% സീറ്റുകളും വർധിപ്പിക്കും. എയ്ഡഡ് സ്‌കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി മാർജിനിൽ വർദ്ധനവ് അനുവദിക്കാനാണ് തീരുമാനം

2021ൽ തുടങ്ങിയ താല്ക്കാലിക ബാച്ചുകൾ കഴിഞ്ഞ രണ്ടു വർഷവും ഉണ്ടായിരുന്നു. ഇത് ഈ വർഷവും തുടരാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവുണ്ടാകും. ഈ ജില്ലകളിൽ മറ്റ് ഏഴ് ജില്ലകളെ പോലെ അത്ര മോശം സ്ഥിതിയില്ലാത്തത് കൊണ്ടാണ് സീറ്റ് നിരക്ക് താഴുന്നത്.

Full View

സീറ്റ് വർധനവുണ്ടായാലും മലബാർ ജില്ലകളിലെ സീറ്റ് ക്ഷാമത്തിന് പരിഹാരമുണ്ടാകുമോ എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. കഴിഞ്ഞ വർഷം ഇതേ രീതിയിൽ സീറ്റുകൾ അനുവദിച്ചപ്പോൾ നിരവധി പേർക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമാണുണ്ടായത്.  എന്തായാലും കഴിഞ്ഞ വർഷം എങ്ങനെയാണോ സീറ്റ് വർധനവും ബാച്ച് ക്രമീകരണവും നടന്നത്, ഈ വർഷവും അതേപടി തുടരാനാണ് തീരുമാനം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News