എൻ.എസ്.എസ് ക്യാമ്പിന് പോകാൻ പണം നല്‍കിയില്ല; വിദ്യാർത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം ചാന്നാരുകോണം ലക്ഷ്മിവിലാസത്തിൽ ശ്രീലക്ഷ്മി ആണ് മരിച്ചത്
Update: 2023-12-24 07:48 GMT
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മിവിലാസത്തിൽ ശ്രീലക്ഷ്മി(17) ആണ് മരിച്ചത്. എൻ.എസ്.എസ് ക്യാമ്പിന് പോകാൻ പണം നല്‍കാത്തതിനാണു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതെന്നാണു വിവരം.
ഞെക്കാട് ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. ചാന്നാരുകോണം സ്വദേശികളായ ഉണ്ണി-സീന ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകീട്ടാണ് വീട്ടില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലാണുള്ളത്. പോസ്റ്റ്‍മോർട്ടം നടപടികൾ പുരോഗമിക്കുന്നു.
Summary: Sreelakshmi (17), a Plus One student, found dead at Lakshmivilasam, Channarukonam, Navaikulam.