മലപ്പുറത്ത് വണ്ടൂരില്‍ ബസിനടിയില്‍പ്പെട്ട വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ബസ് മുന്നിലേക്ക് എടുക്കുന്നതിനിടയിലാണ് അപകടം.
Update: 2021-12-10 07:04 GMT
മലപ്പുറം വണ്ടൂരിൽ ബസിനടിയിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കാപ്പിച്ചാൽ ഏലമ്പ്ര സ്വദേശി നിഥിനാണ് മരിച്ചത്. മമ്പാട് ഗവൺമെന്‍റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് നിഥിൻ. ബസ് മുന്നിലേക്ക് എടുക്കുന്നതിനിടയിലാണ് അപകടം.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന് മുന്‍പില്‍ നില്‍ക്കുകയായിരുന്ന നിഥിന്‍ ബസിനടിയില്‍ പെടുകയായിരുന്നു. ബസിന്‍റെ മുന്‍ചക്രമാണ് നിഥിന്‍റെ മേല്‍ കയറിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ നിഥിന്‍ മരിച്ചു. കോഴിക്കോട്-കാളികാവ് റോഡിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. നിഥിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.