സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ മലബാറിൽ 78,798 വിദ്യാർഥികൾ പുറത്ത്

Update: 2025-06-18 02:57 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച്എസ്എസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒന്നും, രണ്ടും മൂന്നും ഘട്ട നടപടികൾക്ക് ശേഷമാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 2,40,533 വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായുള്ള സെക്കൻഡറി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഉടൻ ക്ഷണിക്കും.

അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ 78,798 വിദ്യാർഥികൾക്ക് മലബാറിൽ സീറ്റില്ല. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പുറത്തായത്. ബാക്കിയുള്ളത് 1905 സീറ്റുകൾ മാത്രം. അർഹത നേടിയിട്ടും മലബാറിലെ 78,798 വിദ്യാർത്ഥികൾക്ക് തുടർ പഠനം നിഷേധിക്കുന്നുവെന്ന് ആരോപണം.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News