പോക്സോ കേസ് പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു

കുമളി സ്വദേശി കുമാറാണ് പീരുമേട് സബ് ജയിലിൽ ജീവനൊടുക്കിയത്

Update: 2025-09-26 06:54 GMT
Editor : നബിൽ ഐ.വി | By : Web Desk

ഇടുക്കി: പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു. കുമളി സ്വദേശി കുമാർ (35) ആണ് പീരുമേട് സബ് ജയിലിൽ ജീവനൊടുക്കിയത്. 2024ൽ കുമളി സ്റ്റേഷനിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

2024ൽ കുമളി സ്റ്റേഷനിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞ് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാൻ സഹ തടവുകാർ പുറത്ത് പോയ സമയം ശുചിമുറിയിൽ ജീവനൊടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News