പോക്‌സോ കേസ്; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

പാരിപ്പള്ളി സ്വദേശിയായ രാഹുലാണ് (22) അറസ്റ്റിലായത്

Update: 2025-06-14 16:17 GMT

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശിയായ രാഹുലാണ് (22) അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതാണ് കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസവും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിംഗിന് വിധേയമക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്നുള്ള ചികിത്സയിൽ കുട്ടി ഗർഭിണിയാണെന്നും കണ്ടെത്തുകയായിരുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News