വിചാരണക്ക് തൊട്ടുമുമ്പ് പ്രതിയടക്കമുള്ളവര്‍ തട്ടിക്കൊണ്ടുപോയ പോക്‌സോ ഇരയെ കണ്ടെത്താനായില്ല

സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

Update: 2022-07-12 03:19 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: വിചാരണക്ക് തൊട്ടുമുൻപ് പ്രതിയടക്കം തട്ടിക്കൊണ്ടുപോയ പോക്‌സോ ഇരയെ കണ്ടെത്താനായില്ല.  കുട്ടി രക്ഷിതാക്കൾക്കൊപ്പമായിരിക്കുമെന്ന് പൊലീസ്. രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു. അച്ഛന്റെ അനിയനാണ് ഈ കേസിലെ പ്രതി. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ പിന്തുണയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം.

ഇന്നലെ ചെറിയച്ഛനെയും അടുത്ത ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെയും അമ്മയെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അവരോടൊപ്പമായിരിക്കും കുട്ടി എന്നുള്ള ഒരു വിലയിരുത്തലിലാണ് പൊലീസ്. ഇവര്‍ കുട്ടിയുമായി ഒളിവിൽ പോയി എന്നാണ് പൊലീസ് പറയുന്നത്.

Advertising
Advertising

സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ടൗൺ സൗത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നമ്പർ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സംഘമെത്തിയ ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News