കവി എസ്. ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു

സാഹിത്യോത്സവത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു

Update: 2023-01-14 11:38 GMT
Editor : abs | By : Web Desk

കൊച്ചി: കവി. എസ് ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജോസഫ് രാജിക്കാര്യം അറിയിച്ചത്. രാജിക്കത്ത് ലഭിച്ചതായി അക്കാദമി അധ്യക്ഷന്‍‌ സച്ചിദാനന്ദന്‍ പറഞ്ഞു. സാഹിത്യോത്സവത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

'കേരള സാഹിത്യ അക്കാദമി മെമ്പർ സ്ഥാനം രാജിവെച്ച വിവരം അറിയിച്ചു കൊള്ളുന്നു' എന്നാണ് ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്.

Full View

കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന് പങ്കെടുക്കാത്തതിനെകുറിച്ച്  ജോസഫ് ഫേസ്ബുക്കില് എഴുതിയിരുന്നു.

പലരും ചോദിക്കുന്നു എന്താണ് KLF ന് പോകാത്തതെന്ന്. അടുത്തായിരുന്നെങ്കിൽ പോകാമായിരുന്നു. ആദ്യകാലത്തേ എന്നെ വിളിച്ചിട്ടുള്ളു. അപ്പോൾ ഞാൻ പൈസ ചോദിച്ചു. 1000 രൂപ രവി സാർ തന്നു. രണ്ടാമത് കിർത്താഡ്‌സ് വക. 3000 രൂപ തന്നു. മൂന്നാമത് 3000 രൂപയ്ക്ക് ഒപ്പിട്ടു കൊടുത്തു. കിട്ടിയതായട്ട് അറിവില്ല.

Advertising
Advertising

മൂന്നു തവണയായി വിളിക്കാതായിട്ട്. എല്ലാത്തവണയും വിളിക്കണമെന്നില്ല. പക്ഷേ ഇത്തവണ വിളിക്കുമെന്ന് പ്രതീക്ഷിച്ചു. വയനാടൻ ഫെസ്റ്റിവലിന് വിളിച്ചില്ല. പയ്യന്നൂർ ഫെസ്റ്റുവലിന് പേരുവച്ചതായി എവിടെയോ കണ്ടു. വിളിച്ചില്ല. നിയമസഭയിലെ പരിപാടിക്ക് ഒരാൾ എറണാകുളത്തുവന്ന് ബൈറ്റ് എടുക്കുമെന്ന് പറഞ്ഞു കണ്ടില്ല.

ഏതായാലും ഇനി KLF ന് ഇല്ല. അതുകൊണ്ടാണ് ഈ കുറിപ്പ്.എല്ലാറ്റിൽ നിന്നും പിൻവാങ്ങുകയാണ്. ഇത്രേയുള്ളു കവിതയും സാഹിത്യവും കേരളത്തിൽ. മണിപ്രവാളത്തിൽ സാഹിത്യം എഴുതുന്നവർക്കാണ് പ്രസക്തി. രാവിലെ പറഞ്ഞ പോലെ മേൽജാതി എഴുത്തുകാർക്ക് .

മലയാള ഭാഷയിൽ മാറ്റം വരുത്തിയ ഒരു കൊച്ചു കവിയാണ് ഞാൻ . ഞാൻ മാറ്റം വരുത്തിയ ഭാഷയിൽ കവിത എഴുതുന്നവർക്കൊക്കെ പ്രമോഷൻ ഉണ്ട്. വിത്തുപറിച്ചു മാറ്റിയ തള്ള വാഴ ഇല്ലാതാകുന്നതുപോലെ ഞാൻ ഇല്ലാതാകുന്നു. ഒരു അഭ്യൂദയകാംക്ഷി പറഞ്ഞു Ep പിൻവലിക്കുകയാണ് നല്ലതെന്ന്. Ep ഒരു രാഷ്ടിയ പ്രസ്ഥാനമല്ലെങ്കിലും K വേണു പാർട്ടി പിരിച്ചുവിട്ടതുപോലെ Ep പിരിച്ചു വിടില്ല. DC ബുക്സ് എന്റെ 7 കവിത പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ നന്ദി എനിക്ക് എന്നുമുണ്ടാകും. സ്നേഹാദരങ്ങളോടെ

എസ് ജോസഫ്

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News