കെ റെയിൽ വിരുദ്ധ സമരത്തിനെതിരെ പൊലീസ് നടപടി; നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം

പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്‌പോരായതോടെ സ്പീക്കർക്ക് സഭ നിർത്തിവെക്കേണ്ടി വന്നു

Update: 2022-03-18 16:19 GMT
Advertising

കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരത്തിനെതിരായ പൊലീസ് നടപടിയിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. ചോദ്യോത്തരവേളയോട് സഹകരിക്കാതെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പതിവിന് വിപരീതമായി തുടക്കം മുതൽ പ്രതിഷേധമെന്നതായിരുന്നു പ്രതിപക്ഷ നിലപാട്. പൊലീസ് നരനായാട്ട് എന്നെഴുതിയ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് ചോദ്യത്തരവേള തുടങ്ങിയത് മുതൽ പ്രതിപക്ഷം നടുത്തളത്തിൽ നിലകൊണ്ടു. ചോദ്യോത്തരവേളയോട് സഹകരിക്കണമെന്ന സ്പീക്കറുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന പ്രതിപക്ഷം ചെവിക്കൊണ്ടില്ല.

ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ആഹ്വാനം ചരിത്രത്തിലാദ്യമാണെന്നും സഭാ രേഖയിൽ നിന്ന് നീക്കണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എന്നാൽ ചരിത്രം പറയിപ്പിക്കരുതെന്ന് വിഡി സതീശന്റെ മറുപടി നൽകി. ഇതിനിടയിൽ പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്തെത്തി ചോദ്യോത്തര വേള ഗവൺമെൻറിനെ ആക്ഷേപിക്കാനുള്ള അവസരമാക്കി മാറ്റുകയാണെന്നായിരുന്നു വിമർശനം. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. എന്നാൽ പ്രതിപക്ഷം സഭ വിട്ടിറങ്ങുന്നതിനിടയിൽ ഭരണപക്ഷവുമായി വാക്കേറ്റമുണ്ടായി. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം സഭയിൽ തുടർന്നു. അതോടെ സ്പീക്കർ സഭ നിർത്തിവെച്ചു. പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തിറങ്ങി. പിന്നീട് സഭ നടപടികൾ വെട്ടികുറച്ച് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

അതിനിടെ, തിരുവനന്തപുരം മുരുക്കുംപുഴയിൽ കെ റെയിൽ സർവ്വേക്കല്ല് യുഡിഎഫ് കൺവീനർ എംഎം ഹസ്സന്റെ നേതൃത്വത്തിലുള്ള സംഘം പിഴുതുമാറ്റി.

Police action against anti-K rail strike; Massive opposition protest in the legislative assembly 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News