ലക്ഷദ്വീപിൽ സ്കൂൾ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ച രക്ഷിതാക്കളെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി

പിഎം ശ്രീ ഗവൺമെന്റ് ജെബി സ്കൂൾ (സൗത്ത്) നോർത്ത് സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റാൻ നിർദ്ദേശിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്

Update: 2025-06-12 05:30 GMT

അഗത്തി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിലെ സ്കൂൾ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള രക്ഷിതാക്കളോട് സ്റ്റേഷൻ ഹൗസ് ഓഫീസർ മോശമായി പെരുമാറിയതായി പരാതി. വിക്രാന്ത് രാജ ഐഎഎസ് പങ്കെടുത്ത സ്കൂൾ പുനരാരംഭ ചടങ്ങിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് പ്രവർത്തകരെ പൊലീസ് തടഞ്ഞുവച്ചു. പിഎം ശ്രീ ഗവൺമെന്റ് ജെബി സ്കൂൾ (സൗത്ത്) നോർത്ത് സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റാൻ നിർദ്ദേശിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്.

പ്രതിഷേധത്തിനിടെ മാതാപിതാക്കളെ കൈയേറ്റം ചെയ്തതായും സ്ത്രീകൾക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തിൽ പൊലീസ് ഓഫീസർ സ്ത്രീകളെ ബാറ്റൺ ഉപയോഗിച്ച് തള്ളിയതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. സ്‌കൂൾ അടച്ചുപൂട്ടലിനെതിരെ എസ്‌എംസി കേരള ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

2020-ൽ ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ആദ്യത്തെ നോൺ-ബ്യൂറോക്രാറ്റ് അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഖോഡ പട്ടേലിനെ ഇന്ത്യൻ സർക്കാർ നിയമിച്ചതുമുതൽ ദ്വീപുവാസികൾ ദുരിതത്തിലാണ്. നൂറുകണക്കിന് താൽക്കാലിക സർക്കാർ ജീവനക്കാരെ പട്ടേൽ പിരിച്ചുവിട്ടു, മൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ചു, സ്കൂളുകൾ അടച്ചുപൂട്ടി, രണ്ട് കുട്ടികളുള്ള സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കി, പതിറ്റാണ്ടുകളായി നിലനിന്നിരുന്ന മദ്യനിരോധനം നീക്കി, ക്രൂരമായ തടങ്കൽ നിയമം ഏർപ്പെടുത്തി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News