പാലക്കാട് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവർത്തകനെ പിടികൂടാതെ പൊലീസ്

ബിജെപിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സുരേഷ് പങ്കെടുത്ത പരിപാടികളുടെ ഫോട്ടോയും വാർത്തയും കാണാം

Update: 2026-01-04 02:53 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: പാടൂരിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ ഇതുവരെ പിടികൂടാൻ കഴിയാതെ പൊലീസ്. പൊരുളിപ്പാടം സ്വദേശിയായ ബിജെപി പ്രവർത്തകൻ സുരേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.  ബിജെപി ബന്ധമില്ലെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സുരേഷ് പങ്കെടുത്ത പരിപാടികളുടെ ഫോട്ടോയും  വാർത്തയും കാണാം.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സുരേഷ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധിക ബഹളം വെച്ചതോടെ സുരേഷ് ഇറങ്ങിയോടി. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയായ സുരേഷിനെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. സുരേഷിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി കാവശ്ശേരി പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയിറക്കിയിരുന്നു.

Advertising
Advertising

എന്നാൽ ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിൽ വന്ന വാർത്തകൾ പ്രകാരം കാവശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ബി ജെപി ബൂത്ത് പ്രസിഡൻ്റാണ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച സുരേഷ്.   ബിജെപി പരിപാടികളിൽ സുരേഷ് പങ്കെടുക്കുന്ന ഫോട്ടോകളും പുറത്ത് വന്നു . സുരേഷ് നടുറോഡിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഡിവൈഎഫ്ഐയുടെ ബോർഡുകൾ സുരേഷും , കൂട്ടാളികളും ചേർന്ന് നശിപ്പിച്ചിരുന്നു. ഈ കേസിൽ ബിജെപി പ്രവർത്തകരായ വിഷ്ണു , അരവിന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. കുടിലിൽ സുരക്ഷിതമല്ലാതെ കഴിയുന്ന 65 കാരിക്ക് ഡിവൈഎഫ്ഐ താൽക്കാലിക സംവിധാനം ഒരുക്കി. സമീപത്തെ വാടക വീട്ടിൽ താമസം ഒരുക്കി. പ്രതിയായ സുരേഷിനെ ഉടൻ പിടിക്കാൻ കഴിയുമെന്നാണ് ആലത്തൂർ പൊലീസിൻ്റെ പ്രതീക്ഷ.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News