Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്ത് അടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനാണ് മർദനമേറ്റത്.
കാക്കി ഷർട്ട് ഇടാത്തതിന് 500 രൂപ പിഴ ഈടാക്കുകയും, പിഴത്തുക കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചതെന്നും ജാഫർ പറഞ്ഞു.
സംഭവത്തിൽ മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പൊലീസ് ഡ്രൈവർ നൗഷാദിനെ മലപ്പുറം ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്ക് താൽക്കാലികമായി സ്ഥലംമാറ്റി.
വാർത്ത കാണാം: