സൈജുവിനെതിരെ ഒൻപത് കേസുകൾ കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ്

ലഹരി മരുന്ന് ഉപയോഗിച്ചു സൈജു പങ്കെടുത്ത നിശാ പാർട്ടികളുടെ വിവരവും പൊലീസിന് ലഭിച്ചു

Update: 2021-12-02 01:10 GMT

മോഡലുകളുടെ കാറപകടവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ ഉള്ള സൈജുവിനെതിരെ പുതിയ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് . ലഹരി മരുന്ന് ഉപയോഗിച്ചു സൈജു പങ്കെടുത്ത നിശാ പാർട്ടികളുടെ വിവരവും പൊലീസിന് ലഭിച്ചു . കസ്റ്റഡി കാലാവധി അവസാനിക്കുന്ന സൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മോഡലുകളുടെ കാറപകടവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വിശദമായി ചോദ്യം ചെയ്യലിനിടെയാണ് സൈജു തങ്കച്ചന്‍റെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ലഹരി ഉപയോഗവും ശേഷമുളള പാർട്ടികളും സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് . ഒൻപത് കേസുകളാണ് സൈജുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നത് .

തൃക്കാക്കര, ഇൻഫോ പാർക്ക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. സൈജുവിന്‍റെ ഫോണിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പൊലീസ് തെളിവാക്കും . സൈജു ലഹരി മരുന്നിന് അടിമയാണെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ലഹരി മരുന്ന് നൽകി പെൺകുട്ടികളെ സൈജു ദുരുപയോഗം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ഇത് സംബന്ധിച്ച് പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട് .

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News