ഷൈന്‍ ടോം ചാക്കോക്കെതിരെ പൊലീസ് തല്‍ക്കാലം കേസെടുക്കില്ല; ഇറങ്ങി ഓടിയതില്‍ വിശദീകരണം തേടും

തെളിവ് കിട്ടിയാൽ നടപടിയെന്ന് പൊലീസ്

Update: 2025-04-17 15:42 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈന്‍ ടോം ചാക്കോക്കെതിരെ പൊലീസ് തല്‍ക്കാലം കേസെടുക്കില്ല. തെളിവുകളുടെ അഭാവത്തിലാണ് കൊച്ചി സിറ്റി പൊലീസ് തല്‍ക്കാലം കേസ് എടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. തെളിവുകൾ കിട്ടിയാൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇറങ്ങി ഓടിയതിൽ ഷൈന്റെ വിശദദീകരണം തേടും.

സിനിമ സെറ്റില്‍ ഒരു നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്ന് താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിന്‍ സി അലോഷ്യസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഷൈന്‍ ടോം ചാക്കോ പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വാർത്ത കാണാം:

Full View

Updating.....

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News