ഒളിക്യാമറ വെച്ച് വനിതാ പൊലീസുകാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; പൊലീസുകാരൻ അറസ്റ്റിൽ

വണ്ടിപ്പെരിയാർ സ്റ്റേഷനിലെ വൈശാഖാണ് പിടിയിലായത്

Update: 2025-06-12 06:02 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: വണ്ടിപ്പെരിയാറിൽ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖാണ് പിടിയിലായത്. വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്ത് ക്യാമറ വച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.

ദൃശ്യങ്ങള്‍ പകര്‍ത്തി വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭീഷണിപ്പെടുത്തലിന് ഇരയായ ഉദ്യോഗസ്ഥ വനിതാ സെല്ലിലും സൈബര്‍ ക്രൈമിലും പരാതി നല്‍കി.തുടര്‍ന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലാണ് പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. ഒളിക്യാമറ വെച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണില്‍ നിന്നും  കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News