സ്വർണം മോഷ്ടിച്ച പോലീസുകാരന് സസ്പെൻഷൻ

മോഷ്ടിച്ച സ്വർണം അമൽദേവ് പണയപ്പെടുത്തിയതായി പോലീസ് കണ്ടെത്തി

Update: 2022-10-26 08:07 GMT

എറണാകുളം: സ്വർണം മോഷ്ടിച്ച പോലീസുകാരെനെതിരെ വകുപ്പുതല നടപടി. സിറ്റി എആർ ക്യാമ്പിലെ അമൽ ദേവിനെയാണ് സസ്പെൻഡ് ചെയ്തത്. മോഷ്ടിച്ച സ്വർണം അമൽദേവ് പണയപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. സുഹൃത്തിൻറെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച അമൽ ദേവിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 10 പവൻ സ്വർണമായിരുന്നു മോഷണം പോയത്. 

ഞാറക്കൽ സ്വദേശി നടേശൻറെ വീട്ടിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്. നടേശൻറെ മരുമകളുടെ പത്ത് പവൻ സ്വർണമാണ് മോഷ്ടിച്ചത്. ചോദ്യം ചെയ്യലിൽ സ്വർണമെടുത്തതായി അമൽദേവ് സമ്മതിച്ചിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News