രാഷ്ട്രീയ കക്ഷികൾ മതത്തിന് ഹാനികരമായതൊന്നും കൊണ്ടുവരരുത്: കാന്തപുരം

''മതത്തിന് ഹാനികരമായത് കൊണ്ടുവന്നാൽ അത് ചോദ്യം ചെയ്യും. സ്‌കൂൾ സമയമാറ്റം ഇസ്‌ലാമിക പഠനത്തിന് ദോഷകരമാകരുത്''

Update: 2025-06-25 10:01 GMT
Editor : rishad | By : Web Desk

കോഴിക്കോട്: രാഷ്ട്രീയ കക്ഷികൾ മതത്തിന് ഹാനികരമായതൊന്നും കൊണ്ടുവരരുതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

'മതത്തിന് ഹാനികരമായത് കൊണ്ടുവന്നാൽ അത് ചോദ്യം ചെയ്യും. സ്കൂൾ സമയമാറ്റം ഇസ്ലാമിക പഠനത്തിന് ദോഷകരമാകരുത്. വിഷയം സർക്കാറിനോട് ഉന്നയിച്ചിട്ടുണ്ടെന്നും'- കാന്തപുരം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലമ്പൂരിലെ വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പിന്തുണ സാധാരണ നടക്കുന്ന കാര്യമാണ്. ഏതെങ്കിലും കക്ഷിയുടെ പിന്തുണ സംബന്ധിച്ച് ഒന്നും പറയാനില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും ജമാഅത്തെ ഇസ്‌ലാമിയുടെ മധുരം നുണഞ്ഞവരാണ് എന്നാണവർ പറയുന്നത്. യുഡിഎഫ് വിജയം വർഗീയ പിന്തുണയോടെയെന്ന സിപിഎം പ്രചാരണം ചിലപ്പോൾ അടുത്ത തെരഞ്ഞെടുപ്പ് വരെയുണ്ടാകാമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News