പൂഞ്ഞാർ സംഭവം: മുഖ്യമന്ത്രിയുടെ പ്രസ്താവന വർഗീയ ശക്തികളെ സഹായിക്കും -കെ.എം.വൈ.എഫ്

‘തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യാഥാർഥ്യങ്ങൾക്ക് നേരെ മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുത്’

Update: 2024-03-07 04:51 GMT
Advertising

തിരുവനന്തപുരം: പൂഞ്ഞാർ സംഭവത്തിൽ മുസ്ലിം കുട്ടികൾ മാത്രമാണ് പ്രതികളെന്ന നിലയിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന വിദ്വേഷം വിതച്ച് ലാഭം കൊയ്യാൻ ഉദ്ദേശിക്കുന്ന തീവ്ര വിഭാഗങ്ങൾക്ക് ഉപകരിക്കുന്നതും അപകടകരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി.

അധ്യയന വർഷം അവസാനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ പൂഞ്ഞാർ സെന്റ് ഫെറോന ദേവാലയത്തിൽ അനുവാദമില്ലാതെ കയറിയത് തെറ്റാണ്. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികളടക്കമുള്ള വിദ്യാർഥി സംഘത്തിന്റെ പ്രവണതയെ പെരുപ്പിച്ചുകാട്ടി പൂഞ്ഞാർ മുൻ എം.എൽ.എയുടെയും തീവ്ര വിഭാഗങ്ങളുടെയും നേതൃത്വത്തിൽ വർഗീയ മുതലെടുപ്പ് നടത്താനുള്ള നീക്കത്തിൽ പൊലീസും ജനപ്രതിനിധികളുമടക്കം വീണപോകുകയായിരുന്നു എന്ന് ഏതാണ്ട് എല്ലാവർക്കും ബോധ്യപ്പെട്ട കാര്യമാണ്.

കരുതിക്കൂട്ടി പുരോഹിതനെ ആക്രമിക്കാൻ ശ്രമിച്ചതാണെന്നും മുസ്ലിം കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നുമുള്ളത് വർഗീയ മുതലെടുപ്പിന് ശ്രമിച്ച തീവ്ര വിഭാഗങ്ങളുടെ വാദമാണ്. അതാണ് മുഖ്യമന്ത്രി ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യാഥാർഥ്യങ്ങൾക്ക് നേരെ മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News