ദേശീയപാതയില്‍ പെരുമഴയത്ത് റോഡില്‍ കുഴിയടക്കല്‍

ഇരുചക്ര വാഹനയാത്രക്കാര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്

Update: 2025-08-15 10:07 GMT

പാലക്കാട്: ദേശീയപാതയില്‍ പെരുമഴയത്ത് റോഡില്‍ കുഴിയടക്കല്‍. വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയില്‍ പന്തലാംപാടം പെട്രോള്‍ പമ്പിന് മുന്‍വശത്താണ് കുഴയടച്ചത്.

ദേശീയപാതയിലെ കുഴികള്‍ക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇരുചക്ര വാഹനയാത്രക്കാര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് പരാതിയുമായി മുന്നോട്ട് രംഗത്തു വന്നത്.

അറ്റകുറ്റപണികള്‍ വിശദമായി നടത്തും, ഇപ്പോള്‍ താല്‍ക്കാലിക പരിഹാരമെന്നവണ്ണമാണ് കുഴി അടയ്ക്കുന്നത് എന്നാണ് തോശീയപാത അതോറിറ്റിയുടെ വിശദീകരണം. ശക്തമായ മഴയിലും കുഴി അടയ്ക്കുന്ന പ്രവര്‍ത്തി തുടരുകയാണ്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News