സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവി നിലനിർത്തുന്നതിൽ ഈ തെരഞ്ഞെടുപ്പ് നിർണായകമല്ല: പ്രകാശ് കാരാട്ട്

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പിക്കെതിരെ നിൽക്കുന്ന പാർട്ടികളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

Update: 2024-04-15 14:30 GMT

തിരുവനന്തപുരം: സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവി നിലനിർത്തുന്നതിൽ ഈ തെരഞ്ഞെടുപ്പ് നിർണായകമാകില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ ഇടതുപക്ഷ ഇടപെടൽ അനിവാര്യമാണ്. 2004ൽ ഇടതുപിന്തുണയോടെ അധികാരത്തിൽ വന്ന യു.പി.എ സർക്കാരാണ് തൊഴിലുറപ്പ് പോലെയുള്ള പദ്ധതികൾ കൊണ്ടുവന്നത്. ദേശീയ പാർട്ടി പദവിക്ക് പല മാനദണ്ഡങ്ങൾ ഉണ്ട്, നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി ഉണ്ടെങ്കിൽ ദേശീയ പാർട്ടി പദവി ലഭിക്കും അതുകൊണ്ട് സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവി നിലനിർത്തുന്നതിൽ ഈ തെരഞ്ഞെടുപ്പ് നിർണായകമല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നത്. പ്രതിപക്ഷ പാർട്ടികളിൽ ചിലതിനെ കേന്ദ്രസർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പിക്കെതിരെ നിൽക്കുന്ന പാർട്ടികളെ അടിച്ചമർത്താൻ അവർ ശ്രമിക്കുന്നു. പ്രതിപക്ഷത്തെ രണ്ട്് മുഖ്യമന്ത്രിമാരാണ് ജയിലിലുള്ളത്. വീണ വിജയനെതിരായ അന്വേഷണത്തിലുൾപ്പെടെ കേന്ദ്രസർക്കാർ ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുകയാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരെ മതവികാരം ഉയർത്തിവിട്ട് മോദി വോട്ട് പിടിക്കുന്നു. വർഗീയ ധ്രുവീകരണം മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അജണ്ട. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ് ഇതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News