'യോഗി ആദിത്യനാഥിന്റെ പ്രതിരൂപമായി എങ്ങനെയാണ് സിദ്ധരാമയ്യക്ക് മാറാൻ കഴിയുക': എ.എ റഹീം
കർണാടകയിലെ ബൂൾഡോസർ രാജിൽ പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും കെ.സി വേണുഗോപാലും മറുപടി പറയണമെന്നും എ.എ റഹീം
തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിരൂപമായി എങ്ങനെയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മാറാൻ കഴിയുകയെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എംപി.
ഗണഗീതം പാടുന്നിൽ അഭിമാനിക്കുന്ന ഡി.കെ ശിവകുമാർ നയിക്കുന്ന കോൺഗ്രസാണ് കർണാടകയിലേത്. കർണാടകയിലെ ബുൾഡോസർ രാജിൽ പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും കെ.സി വേണുഗോപാലും മറുപടി പറയണമെന്നും എ.എ റഹീം പറഞ്ഞു. സമാനതകളില്ലാത്ത ബുൾഡോസർ രാജാണ് കര്‍ണാടകയില്‍ ഞങ്ങളുടെ പ്രതിനിധി സംഘം കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദർശനത്തിൽ കണ്ട ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കോൺഗ്രസ് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഈ ദുരിത കാഴ്ച. ഒരു നോട്ടീസ് പോലും നൽകാതെയാണ് പൊലീസ് നടപടി. മൂന്നു മണിക്കൂർ കൊണ്ടാണ് രണ്ട് കോളനികൾ ഇടിച്ചുനിരത്തിയത്. ദളിതരോടും ന്യൂനപക്ഷണങ്ങളോടും കോൺഗ്രസ് സമീപനം ഇതാണോ, സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറുപടി പറയണം. ബംഗളൂരുവില്‍ കുത്തകകൾ അനധികൃതമായി കയ്യേറിയ സ്ഥലത്തേക്ക് സിദ്ധരാമയ്യ ബുൾഡോസർ അയക്കുമോ എന്നും എ.എ റഹീം ചോദിച്ചു.
Watch Video