ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദിന് 'പ്രവാസി പ്രതിഭാ പുരസ്കാരം'

പ്രവാസി സംഘത്തിന്‍റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ വച്ചാണ് പുരസ്കാര ദാനം നടന്നത്

Update: 2022-08-24 19:37 GMT

തൃശൂര്‍: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദിന് കേരള പ്രവാസി സംഘം 'പ്രവാസി പ്രതിഭാ പുരസ്‌കാരം' നൽകി ആദരിച്ചു. തൃശ്ശൂരിൽ നടന്ന കേരള പ്രവാസി സംഘത്തിന്‍റെ ആറാം സംസ്ഥാന സമ്മേളനത്തിൽ സി പി എം നേതാവും മുൻ രാജ്യസഭാംഗവുമായ എ. വിജയരാഘവനാണ് അവാർഡ് സമ്മാനിച്ചത്.

പ്രവാസ ലോകത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിത്വമാണ് സിദ്ധിക് അഹമ്മദെന്ന് പ്രവാസി സംഘം വിലയിരുത്തി. മികച്ച വ്യവസായ സംരംഭകനായ ഡോ സിദ്ദീഖ് അഹ്മദ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയാണ്. സൗദിയിൽ നീറ്റ് സെന്‍റര്‍ അനുവദിക്കുന്നതിന് സിദ്ദീഖ് അഹ്മദ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. 

Advertising
Advertising

കോവിഡ് കാലത്ത് 16 ചാർട്ടർ വിമാനങ്ങൾ സാധാരണ നിരക്കിൽ ഒരുക്കിയത് പ്രവാസി കൂട്ടായ്മകളുടെ സഹായത്തോടെയാണെന്ന് മറുപടി പ്രസംഗത്തിൽ ഡോ. സിദ്ദീഖ് അഹ്മദ് പറഞ്ഞു. വി അബ്ദുള്‍ ഖാദര്‍, പി ടി കുഞ്ഞുമുഹമ്മദ്, എം എം വര്‍ഗ്ഗീസ്, ഗഫൂര്‍ പി ലില്ലീസ്, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News